സംരംഭകത്വം ഇന്ത്യയുടെ ശക്തി; വ്യവസായ വാണിജ്യവികസനത്തിന്​ 27,300 കോടി

ന്യൂഡൽഹി: വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തി കേന്ദ്രബജറ്റ്​ പ്രഖ്യാപനം. എ ല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുകയാണ്​ ലക്ഷ്യം. സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തിയെന്നും ​ധനമന്ത്രി പ റഞ്ഞു.

സഹസ്രാബ്ദമായി ഇന്ത്യക്ക്​ ലോഹശാസ്ത്രത്തിലും വ്യാപാരത്തിലും നൈപുണ്യമുണ്ട്​. സംരംഭകത്വം ഇന്ത്യയുട െ ആത്മാവാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഉടമകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. നിക്ഷേപകർക്ക്​ ഉപദേശം നൽകാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തിൽ തന്നെ സംവിധാനമൊരുക്കും.

സംരംഭകർക്കായി നിക്ഷേപ ക്ലിയറൻസ് സെൽ സ്ഥാപിക്കും. നിക്ഷേപകർക്ക്​​ ധനസഹായം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

കയറ്റുമതിക്കാർക്കായി നിർവിക് എന്ന പുതിയ പദ്ധതി കൊണ്ടുവരും. ഇതിന് കുറഞ്ഞ പ്രീമിയവും വേഗത്തിലുള്ള ക്ലെയിം സെറ്റിൽമ​െൻറും ഉണ്ടാകും. കയറ്റുമതി നടത്തുന്ന സംരംഭകർക്ക്​ വൈദ്യുതി, വാറ്റ് എന്നിവക്ക്​ ചുമത്തിയ തീരുവ റീഫണ്ട് ചെയ്യും. ഓരോ ജില്ലയിലും ഒരു കയറ്റുമതി കേന്ദ്രം വികസിപ്പിക്കും. സർക്കാരുകളുടെ ഇ-മാർക്കറ്റ് സംവിധാനം വഴി ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് ധാരാളം അവസരം നൽകും.

മൊബൈൽ ഫോണുകൾ, സെമി കണ്ടക്ടർ പാക്കേജിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൊണ്ടുവരും. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിനും ഇൗ പദ്ധതി ഉപയോഗപ്പെടുത്താം.

അടിസ്ഥാന സൗകര്യ മേഖലയിൽ ഇന്ത്യയിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കും. എഞ്ചിനീയർമാർ, മാനേജുമ​െൻറ്​ ബിരുദധാരികൾ, സാമ്പത്തിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്താനുള്ള പ്രത്യേക പദ്ധതി ആവിഷ്​കരിക്കും.

Tags:    
News Summary - Entrepreneurship is the spirit of India - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.