യുവാവി​െൻറ മോശം പെരുമാറ്റം ചോദ്യചെയ്​ത യുവതിക്ക്​ മർദനം VIDEO

ഇന്‍ഡോര്‍: ജിമ്മിൽ മോശമായി പെരുമാറിയത്​ ചോദ്യംചെയ്ത യുവതിക്ക് ക്രൂര മര്‍ദനം. . മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ജിമ്മിലാണ്​ സംഭവം. യുവതിയെ മർദിക്കുന്നതി​​​െൻറ  സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പുനീത് മാളവ്യ എന്ന 23 കാരനെതിരെ പൊലീസ് കേസെടുത്തു. യുവാവിനെതിരെ പീഡന കുറ്റം ചുമത്തി.
വ്യാഴാഴ്ച വൈകീട്ടാണ്​ സംഭവം നടന്നത്​. പുനീതി​​​െൻറ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവതി പരിശീലകനോട് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ യുവാവ് യുവതിയുടെ തൊട്ടടുത്തെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇയാൾ യുവതി ആവർത്തിച്ച്​ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത്​ ദൃശ്യങ്ങളിൽ വ്യക്തമാണ്​. ജിമ്മിലുള്ളവർ യുവാവിനെ തടഞ്ഞെങ്കിലും ഇയാൾ വീണ്ടും യുവതിയെ മർദിക്കുകയായിരുന്നു.

ഇന്‍ഡോറിലെ പാലസ് കോളനി നിവാസിയായ യുവതി സ്‌കൂളില്‍ ജോലി ചെയ്യുകയാണ്. ജിം പരിശീലനത്തിനിടെ തന്നെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരിശീലകനോട് പരാതിപ്പെട്ടത്.

യുവാവിനെതിരെ പീഡനക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ശശികാന്ത് ആനി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Tags:    
News Summary - Enraged Man Punches And Kicks Woman In Indore Gym.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.