അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയുടെ ഭാര്യയും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനും ചിട്ടിഫണ്ട് തട്ടിപ്പുകേസിലെ മുഖ്യപ്രതിയുടെ ഭാര്യയും ഒരുമിച്ച് ഹോട്ടലിലത്തെിയതിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഉദ്യോഗസ്ഥനും സ്ത്രീയും ഒരുമിച്ച് വിമാനമാര്‍ഗം കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിക്ക് യാത്ര ചെയ്തതായും ഡല്‍ഹിയിലെ ഹോട്ടലിലത്തെിയതായും പശ്ചിമബംഗാള്‍ ചാനലുകളാണ് വാര്‍ത്ത നല്‍കിയത്. അന്വേഷണത്തിന് ഉത്തരവിട്ട എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ആരോപണം തെളിഞ്ഞാല്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ കൊല്‍ക്കത്തയിലെ മേഖല കാര്യാലയത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ശാരദ, റോസ് വാലി തുടങ്ങിയ ചിട്ടിഫണ്ട് അഴിമതിക്കേസുകളിലാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍, ചിട്ടിഫണ്ട് കേസുകളില്‍ അന്വേഷണം പല തലങ്ങളിലായി നടക്കുന്നതിനാല്‍ അന്വേഷണത്തെ ഉദ്യോഗസ്ഥന് സ്വാധീനിക്കാനാവില്ളെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു.

Tags:    
News Summary - Enforcement Directorate officer spotted with Kundu's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.