Posted On
date_range Updated On
date_range കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ലിഖ്ദി പോറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് ജമ്മു കശ്മീർ പൊലീസ് അടക്കമുള്ള സേനാ വിഭാഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.
രാവിലെ ജമ്മു കശ്മീരിലെ ഹിരാനഗർ സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താൻ സേന വെടിയുതിർത്തിരുന്നു. പ്രകോപനം കൂടാതെ കത്വ ജില്ലയിൽ പാക് പട്ടാളക്കാർ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തിയതായാണ് വിവരം.
പുലർച്ചെ ബി.എസ്.എഫ് ജവാൻമാർ പാക് ചാര ഡ്രോൺ വെടിവെച്ചു വീഴ്ത്തിയിരുന്നു. ഡ്രോണിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. താൻഡർ മേഖലയിൽ വെള്ളിയാഴ്ച പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചതായും ആർമി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.