ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷസേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോർട്ട് . ജില്ല പൊലീസ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന് അധി കൃതർ പറഞ്ഞു. നാസിർ ഗുൽസാർ ചാദ്രൂ എന്ന അബൂഹന്നാൻ, സാഹിദ് അഹ്മദ് ലോൺ, ആഖിബ് അഹ്മദ് ഹാജം എന്നിവരാണ് കൊല്ല പ്പെട്ടത്. അനന്ത്നാഗ്, ബിജ്ബെഹര, കുൽഗാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. മൂവരും തീവ്രവാദസംഘടനയിൽ പ്ര വർത്തിക്കുന്നവരാണെന്നും പറയുന്നു.
മറ്റൊരു സംഭവത്തിൽ ദക്ഷിണ കശ്മീരിൽ ഛത്തിസ്ഗഢിൽ നിന്നുള്ള തൊഴിലാളി തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. ബെസോളിയിൽ നിന്നുള്ള അടുപ്പ് നിർമാണ തൊഴിലാളിയായ സേത്തികുമാർ ആണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്കൊപ്പം നടന്നുപോകവെ ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു.
കൊലയാളികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കശ്മീരി അല്ലാത്ത തൊഴിലാളി കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. രണ്ടുദിവസം മുമ്പ് പാക് പൗരനാണെന്ന സംശയത്തിൽ രാജസ്ഥാനിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെ ഷോപിയാനിൽ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
അതിനിടെ, കശ്മീരിൽ പ്രത്യേക വകുപ്പ് റദ്ദാക്കിയതിനെ തുടർന്നുള്ള ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിനു പിന്നിൽ പ്രവർത്തിച്ചതായി ആരോപിച്ച് ഹയാത് അഹ്മദ് ഭട്ട് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനറിെൻറ പ്രാന്തപ്രദേശമായ സൗറ മേഖലയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് ഒരു സംഘം ഭട്ടിനെ പിടികൂടാൻ നടത്തിയ ശ്രമത്തിനൊടുവിലാണ് അറസ്റ്റ്. നേരത്തേ, രണ്ടു തവണ പൊതുസുരക്ഷ നിയമമടക്കം ചുമത്തിയ ഭട്ടിനെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.