ഹന്ദ്വാരയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

കശ്​മീർ: ജമ്മുകശ്​മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളും സുരക്ഷാ സേനയു​ം തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്ത്​ മൂന്ന്​ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ ആരംഭിച്ചത്​. വെടിവെപ്പ്​ തുടരുകയാണ്​. പ്രദേശത്തെ ഇൻറർനെറ്റ്​ സർവീസ്​ വിച്ഛേദിച്ചിട്ടുണ്ട്​.

രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ ​വോ​െട്ടടുപ്പ്​ കഴിഞ്ഞതിനു പിറകെയാണ്​ ഏറ്റുമുട്ടൽ ആരംഭിച്ചത്​. തെരഞ്ഞെടുപ്പിൽ കശ്​മീർ താഴ്​വരയിൽ ജനപങ്കാളിത്തം കുറവായിരുന്നു. നേരത്തെ, രണ്ട്​ നാഷണൽ കോൺഫറൻസ്​ പ്രവർത്തകരെ തീവ്രവാദികൾ കൊലപ്പെടുത്തുകയും വോ​െട്ടടുപ്പിൽ പ​െങ്കടുക്കരുതെന്ന്​ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - Encounter at Kashmir - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.