കശ്മീർ: ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഷോപിയാനിലെ ബസ്കുചൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ലശ്കറെ ത്വയിബയുമായി ബന്ധമുള്ള നൗപോറ സ്വദേശി നസീർ അഹമ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ നിരവധി ആക്രമണങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. ഇയടുത്ത് നടന്ന ഏറ്റുമുട്ടലിൽ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
ഓട്ടോമാറ്റിക് തോക്കുകളടക്കം ആയുധങ്ങളും മറ്റും പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.