Posted On
date_range Updated On
date_range കശ്മീരിലെ ബാരാമുല്ലയിലും ഷോപ്പിയാനിലും ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
ബാരാമുല്ല: ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുല്ലയിലും ഷോപ്പിയാനിലുമാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
പുലർച്ചെ ഷോപ്പിയാൻ ജില്ലയിലെ ചിത്രഗം ഏരിയയിലാണ് ആദ്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് ബാരാമുല്ലയിലെ യെദിപോറ, പഥാൻ ഏരിയയിലും ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനയും ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച കുൽഗാം ജില്ലയിലെ അവോതു വില്ലേജിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. പരിശോധനയിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.