Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടൽ; ലശ്കർ, ഹിസ്ബുൽ കമാൻഡറുകൾ പിടിയിൽ
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. തീവ്രവാദസംഘടനകളായ ഹിസ്ബുൽ മുജാഹദീൻ, ലശ്കർ-ഇ-ത്വയ്ബ എന്നിവയുടെ കമാൻഡർമാർ പിടിയിലായെന്നാണ് സൂചന. സുഗൻ എരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സൈന്യത്തിനൊപ്പം പൊലീസും ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് വൻ സൈന്യം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.