Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഭീകരരുമായി ഏറ്റുമുട്ടൽ
ബാരാമുല്ല: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുല്ലയിലെ താറിപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഉച്ചക്ക് ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
പുലർച്ചെ, കുപ് വാരയിലെ താങ്ദർ സെക്ടറിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയാറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകർത്തിരുന്നു.
താങ്ദർ വഴി മയക്കുമരുന്ന് കടത്തുകാർ നുഴഞ്ഞുകയറാൻ ശ്രമിക്കുമെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിനാണ് പ്രദേശത്ത് സേന സംയുക്ത തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.