ഡൽഹിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ പേർക്ക്​ പരിക്ക്​

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസും രണ്ട് ക്രിമിനൽ​ സംഘങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ പേർക്ക്​ പരിക്ക്​. ക ്രിമിനൽ സംഘം ബുധനാഴ്​ച രാവിലെ പൊലീസിന്​ നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്​ പൊലീസ്​ നടത്തിയ തിരിച്ചടിയിലാണ്​ രണ്ട്​ പേർക്ക്​​ വെടിയേറ്റത്​​.

നഗരത്തിൽ മാല മോഷ്​ടിക്കുന്ന സംഘങ്ങളെ ദിവസങ്ങളായി ഡൽഹി പൊലീസ്​ പിന്തുടരുകയാണ്​. ബുധനാഴ്​ച രാവിലെ ഇവരുടെ സംഘാംഗങ്ങളായ നാല്​ പേർ വെടിയുതിർക്കുകയായിരുന്നുവെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചു. വെടിവെപ്പിനെ പ്രതിരോധിക്കുന്നതി​​െൻറ ഭാഗമായി പൊലീസ്​ നടത്തിയ പ്രത്യാക്രമണത്തിലാണ്​​ രണ്ട്​ പേർക്ക്​ പരിക്കേറ്റത്​​.

കേസുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേർ അറസ്​റ്റിലായിട്ടുണ്ട്​. സലിം, ഇസ്​​മൈൽ, സൗദ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. വെടിവെപ്പിൽ പരിക്കേറ്റ സലിം, ഇസ്മൈൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Encounter breaks out in Delhi's Connaught Place-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.