Posted On
date_range Updated On
date_range ഷോപ്പിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായതായി പൊലീസ് അറിയിച്ചു. 12 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
തെക്കൻ കശ്മീർ ജില്ലയിലെ മൂലു പ്രദേശത്ത് സുരക്ഷാ സേന ബുധനാഴ്ച പുലർച്ചെ തിരച്ചിൽ നടത്തുന്നതിനിടെ
സൈന്യത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറഞ്ഞു. ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി ജില്ലയിലെ ഡ്രാച്ച് മേഖലയിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.