Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ബന്ദിപോറയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; കെറ്റ്സൺ വനമേഖലയിൽ തിരച്ചിൽ
ബന്ദിപോറ: ജമ്മു കശ്മീരിലെ ബന്ദിപോറയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബന്ദിപോറയിലെ കെറ്റ്സൺ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരരും സുരക്ഷാസേനയും പരസ്പരം വെടിയുതിർത്തു.
വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് സുരക്ഷാസേന.
അതിനിടെ, ജമ്മു കശ്മീരിലെ സോപോറിൽ നിന്ന് ഭീകരരുടെ കൂട്ടാളിയെ സുരക്ഷസേന പിടികൂടി. ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഒരു പിസ്റ്റലും ഏഴ് വെടിയുണ്ടകളും ഒരു മാസികയും ഭീകരനിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ശ്രീനഗറിലെ ആഴ്ച കമ്പോളത്തിലും ടൂറിസ്റ്റ് റിസെപ്ഷൻ സെന്‍ററിലും നടന്ന ഗ്രനേഡ് ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് ശ്രീനഗർ പൊലീസ് യു.എ.പി.എ നടപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.