Posted On
date_range Updated On
date_range അനന്ത്നാഗിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലർച്ചെ അ നന്ത്നാഗിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
അനന്ത്നാഗിലെ വീരനാഗ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 19 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് ജവാന്മാർ നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
കഴിഞ്ഞ ദിവസം പുൽവാമ ജില്ലയിൽ നിന്നും നാല് ജയ്ശെ മുഹമ്മദ് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.