ബിഹാർ നിയമസഭയിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് തേജസ്വി യാദവ്

പാട്ന: ഭരണകക്ഷിയായ എൻ.ഡി.എ എം.എൽ.എമാർ സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനത്തിന് വേണ്ടി ആവശ്യമുയർത്തിയതിന്‍റെ തൊട്ടടുത്ത ദിവസം ബിഹാർ നിയമസഭ പരിസരത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി. ഇതേത്തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.

നിയമസഭയിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയത് ഗൗരവകരമായ സംഭവമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. സംസ്ഥാനത്തുടനീളം മദ്യക്കുപ്പികളാണ്. മദ്യത്തിന് പൂർണമായും നിരോധനം ഏർപ്പെടുത്തേണ്ടിയിരിക്കുന്നു -യാദവ് പറഞ്ഞു.

മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് മുഖ്യമന്ത്രി നിതീഷ് കുമാർ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന എൻ.ഡി.എ യോഗത്തിൽ നാല് ഘടകക്ഷികളും മദ്യനിരോധനത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു.

അതേസമയം, മദ്യനിരോധനത്തിൽ സർക്കാറിന് ആത്മാർഥതയില്ലെന്നും ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും തേജസ്വി യാദവ് ആരോപിച്ചു. മദ്യം വാങ്ങുന്നവരെ പിടികൂടുന്ന പൊലീസ് ഇതിന്‍റെ വിൽപ്പനക്കാരായ മദ്യ മാഫിയകളെ തൊടുന്നില്ല. പാവപ്പെട്ട ഗ്രാമീണരാണ് അറസ്റ്റിലാകുകയോ വ്യാജമദ്യം കഴിച്ച് മരിക്കുകയോ ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു.

അടിക്കടി വ്യാജമദ്യ ദുരന്തം സംഭവിക്കാറുള്ള സംസ്ഥാനമാണ് ബിഹാർ. ദീപാവലി ദിനത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 33 പേരാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. 

Tags:    
News Summary - Empty liquor bottles found in Bihar Assembly premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.