ഡൽഹി നിസാമുദ്ദീൻ ദർഗ സന്ദർശിച്ച് ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിലെത്തി. കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മാക്രോൺ ദർഗയിലെത്തിയത്. മാക്രോണിനൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഉണ്ടായിരുന്നു.

ഇന്നലെ രാത്രി 9:45 ഓടെ ദർഗയിലെത്തിയ മാക്രോൺ അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ഖവാലി സംഗീതവും അദ്ദേഹം ആസ്വദിച്ചു.

കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മാക്രോൺ ഇന്ത്യയിലെത്തിയത്. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച വിരുന്നിലും മാക്രോൺ പങ്കെടുത്തു.

2030ഓടെ ഫ്രാൻസിൽ 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരം നൽകുമെന്ന് മാക്രോൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികൾക്ക് രാജ്യത്തെ സർവകലാശാലകളിൽ പഠിക്കാനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കുമെന്നും ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Emmanuel Macron visited Nizamuddin Dargah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.