യു.എ.ഇയുടെ ചൊവ്വ ദൗത്യം വിജയം; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യം

ദുബൈ: യു.എ.ഇയുടെ ചൊവ്വ ദൗത്യം വിജയകരം. യു.എ.ഇ വിക്ഷേപിച്ച ഹോപ് പ്രോബ്​ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ്​ യു.എ.ഇ. അമേരിക്ക​, സോവിയറ്റ്​ യുണിയൻ, യുറോ​പ്പ്യൻ യൂണിയൻ​, ഇന്ത്യ തുടങ്ങിയവരാണ്​ ഇതിന്​ മുമ്പ്​ ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്​.

ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും​ യു.എ.ഇ മാറി. ഇനിയുള്ള 687 ദിവസവും യു.എ.ഇയുടെ പേടകം ചൊവ്വയിൽ നിന്ന്​ വിവരങ്ങൾ ശേഖരിക്കും. 

 ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ ചൊ​വ്വ​യി​ൽ നി​ന്നു​ള്ള  ചി​ത്ര​ങ്ങ​ൾ ഹോപ്​ അ​യ​ച്ചു​തു​ട​ങ്ങും. 11 മി​നി​റ്റ്​ കൊ​ണ്ട്​ ചി​ത്ര​ങ്ങ​ൾ ഭൂ​മി​യി​ലെ​ത്തും. 687 ദി​വ​സം കൊ​ണ്ട്​ (ചൊ​വ്വ​യി​ലെ ഒ​രു​വ​ർ​ഷം) ചൊ​വ്വ​യി​ലെ വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കും. ഈ ​ദി​വ​സ​ങ്ങ​ള​ത്ര​യും ഹോ​പ്​ ചൊ​വ്വ​യി​ൽ ത​ന്നെ​യു​ണ്ടാ​കും. എ​മി​റേ​റ്റ്​​സ്​ മാ​ർ​സ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ, ഇ​മേ​ജ​ർ, ഇ​ൻ​ഫ്രാ​റെ​ഡ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ എ​ന്നീ മൂ​ന്ന്​ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 20നാ​ണ്​ ജ​പ്പാ​നി​ലെ താ​നെ​ഗാ​ഷി​മ ഐ​ല​ൻ​ഡി​ൽ നി​ന്ന്​ ഹോ​പ്​ കു​തി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.