ജയ്പാൽഗുരി: വനമേഖലയിലൂടെ കടന്നുപോവുന്നവരെ ആനക്കൂട്ടം ആക്രമിക്കുന്ന സംഭവങ് ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിൽനിന്നുള്ള കേട്ടാൽ അമ്പരന്നുപോവുന്ന ഒരു വാർത് തയാണിത്. പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിലെ വനമേഖലയാണ് സ്ഥലം.
കാട്ടിന കത്തെ ദേശീയ പാതയിലൂടെ സ്കൂട്ടറിൽ കടന്നുപോവുകയായിരുന്ന കുടുംബത്തിലെ നാലു വയ സ്സുകാരിയെ മരണത്തിന് വിട്ടുകൊടുക്കാതെ ആന കാത്തുരക്ഷിച്ച സംഭവം വന ഉദ്യോഗസ്ഥർ വിവരിക്കുന്നത് ഇങ്ങനെ. വനത്തിനകത്തെ ക്ഷേത്രത്തിൽ പൂജ നടത്തി ഭാര്യ തിത്ലിക്കും മകൾ അഹാനക്കുമൊപ്പം ലതാഗുരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വ്യാപാരിയായ നിതു ഘോഷ്. ദേശീയപാത രണ്ടായി തിരിയുന്ന ഭാഗത്തുവെച്ച് ആനകൾ റോഡ് മുറിച്ചുകടക്കുന്നത് കണ്ടപ്പോൾ ഘോഷ് വണ്ടി നിർത്തി.
കുറച്ചുനേരം കാത്തുനിന്ന് ആനകളെല്ലാം കടന്നുപോയെന്നുകണ്ട് വണ്ടിയെടുത്തു. എന്നാൽ, പെെട്ടന്ന് ആനക്കൂട്ടത്തിലെ കുറെയെണ്ണം കൂടി റോഡ് കുറുകെ കടക്കാൻ കാടിനകത്തുനിന്ന് കയറിവന്നു. പെെട്ടന്ന് ബ്രേക്കിട്ടതിനാൽ വണ്ടിമറിഞ്ഞ് മൂന്നുപേരും താഴെ വീണു. മരണം മുന്നിൽ കണ്ട ആ നിമിഷങ്ങളിൽ കൂട്ടത്തിലെ വലിയ ആന മുന്നോട്ടുവന്ന് നാലു വയസ്സുകാരിയെ തെൻറ ഇരുകാലുകൾക്കിടയിൽ സുരക്ഷിതയാക്കിവെച്ച് കടന്നുപോവുന്ന മറ്റ് ആനകളുടെ ചവിട്ടിൽപെടാതെ കാക്കുകയായിരുന്നു.
ഘോഷിെൻറ വണ്ടിയുടെ പിറകിൽ ഉണ്ടായിരുന്ന ട്രക്ക് ഡ്രൈവർ അപകടം തിരിച്ചറിഞ്ഞ് ഹോൺ മുഴക്കി ആനക്കൂട്ടത്തെ വിരട്ടിയോടിച്ചു. കുഞ്ഞിനെ വിട്ടുകൊടുത്ത് റോഡിൽനിന്ന് ആനയും ഉടൻ സ്ഥലംവിട്ടു. അഹാന സുരക്ഷിതയായി അമ്മയുടെ കൈകളിലെത്തി. കുടുംബത്തെ ട്രക്ക് ഡ്രൈവർ ലതാഗുരിയിൽ എത്തിച്ചു. പരിക്കേറ്റ ഘോഷിനെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് നിസ്സാര പരിക്ക് മാത്രമേയുള്ളൂ. കഴിഞ്ഞമാസം കാട്ടാനകളുടെ ആക്രമണത്തിൽ വിനോദ സഞ്ചാരി ഇവിടെ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.