കൊണ്ടും കൊടുത്തും ചിഹ്നപ്പോര്

ഒരു പാര്‍ട്ടിയില്‍ ചിഹ്നം സംബന്ധിച്ച് തര്‍ക്കമുടലെടുത്താല്‍ ആ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളുടെയോ/ പ്രതിനിധികളുടെയോ  വാദം കേട്ട ശേഷം തെരഞ്ഞെടുപ്പ് കമീഷന്‍ എടുക്കുന്ന തീരുമാനം അന്തിമമായി ഇരുകൂട്ടരും അംഗീകരിക്കണമെന്നാണ് 1968ലെ തെരഞ്ഞെടുപ്പ് നിയമത്തിലെ ചിഹ്നം സംബന്ധിച്ച ഉത്തരവിലെ 15ാം ഖണ്ഡികയില്‍ പറയുന്നത്. അംഗീകൃത സംസ്ഥാന/ദേശീയ പാര്‍ട്ടികള്‍ക്കാണ് ഈ നിയമം ബാധകം. എന്നാല്‍, രജിസ്റ്റര്‍ ചെയ്തതും അംഗീകൃതമല്ലാത്തതുമായ  രാഷ്ട്രീയ പാര്‍ട്ടിയിലാണ് ചിഹ്നം സംബന്ധിച്ച തര്‍ക്കമെങ്കില്‍, അവകാശവാദമുന്നയിക്കുന്നവര്‍ തന്നെ  പ്രശ്നം പരിഹരിക്കണമെന്നോ അല്ളെങ്കില്‍ കോടതിയെ
സമീപിക്കണമെന്നോ ആണ് തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെടുക

1968ന് മുന്‍പ്; കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്

1961ലെ തെരഞ്ഞെടുപ്പ് നടപടിക്രമ നിയമപ്രകാരമായിരുന്നു ഈ കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉത്തരവുകളെല്ലാം പുറപ്പെടുവിച്ചിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 1968ന് മുമ്പുണ്ടായ (പിന്നീടും) ഏറ്റവും സുപ്രധാന പാര്‍ട്ടി പിളര്‍പ്പ് 1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടേതാണ്. പാര്‍ട്ടിയിലെ ഒരു  വിഭാഗം 1964 ഡിസംബറില്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. സി.പി.ഐ (മാര്‍ക്സിസ്റ്റ്) എന്ന പാര്‍ട്ടിയായി തങ്ങളെ അംഗീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആന്ധ്ര, കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള, തങ്ങളെ പിന്തുണക്കുന്ന എം.പി, എം.എല്‍.എമാരുടെ പിന്തുണക്കത്തും ഇവര്‍ ഹാജരാക്കി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  ഈ വിഘടിത വിഭാഗത്തെ സി.പി.ഐ (എം) എന്ന പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചു.  ഈ വിഭാഗത്തെ പിന്തുണക്കുന്ന എം.പി/ എം.എല്‍.എമാര്‍ക്ക്  മൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി നാല് ശതമാനത്തിലേറെ വോട്ട് കിട്ടിയത് കണക്കിലെടുത്താണ് സി.പി.ഐ (എം) എന്ന പുതിയ പാര്‍ട്ടിക്ക് കമീഷന്‍ അംഗീകാരം നല്‍കിയത്. മാതൃപാര്‍ട്ടിയായ സി.പി.ഐയുടെ ചിഹ്നം അരിവാളും നെല്‍ക്കതിരും. സ്വതന്ത്ര ഇന്ത്യയില്‍ ഇനിയും മാറാത്ത പാര്‍ട്ടി ചിഹ്നമായാണ് ഇത് അറിയപ്പെടുന്നത്.
ആദ്യം ‘കിട്ടി’യത് കോണ്‍ഗ്രസിന്

¤േകാണ്‍ഗ്രസില്‍ ആദ്യ പിളര്‍പ്പുണ്ടായത് 1969ല്‍. അന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി. രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്‍. പാര്‍ട്ടിയിലെ പഴയ പടക്കുതിരകളായ കെ. കാമരാജ്, നീലം സഞ്ജീവ റെഡ്ഡി, എസ്. നിജലിംഗപ്പ, അതുല്യ ഘോഷ് (സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ടവര്‍) എന്നിവരുമായി ഇന്ദിര (ഇന്ദിര വിഭാഗത്തിന് ഇന്‍ഡിക്കേറ്റ് എന്നും വിളിപ്പേര്) കടുത്ത ഭിന്നതയില്‍. 1969 മേയ് മൂന്നിന് രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്‍െറ വിയോഗം. നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് ‘സിന്‍ഡിക്കേറ്റ്’ നിര്‍ദേശിക്കുന്നു. റെഡ്ഡി രാഷ്ട്രപതിയായാല്‍ തന്‍െറ സര്‍ക്കാറിനെ സിന്‍ഡിക്കേറ്റ് പിരിച്ചുവിടുമെന്ന് ഇന്ദിര ഭയന്നു. എങ്കിലും നിര്‍ബന്ധിതാവസ്ഥയില്‍ ഇന്ദിര ഒൗദ്യോഗിക സ്ഥാനാര്‍ഥിയായ റെഡ്ഡിയെ പിന്തുണച്ചു. അതേസമയം തന്നെ വൈസ് പ്രസിഡന്‍റായിരുന്ന വി.വി. ഗിരിയെ സ്വതന്ത്രനായി രാഷ്ട്രപതി സ്ഥാനത്തേക്ക് ഇന്ദിര മത്സരിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്‍റ് നിജലിംഗപ്പയുടെ വിപ്പിനെ കാറ്റില്‍പറത്തി എം.പിമാരോട് മന$സാക്ഷി വോട്ട് ചെയ്യാനായിരുന്നു ഇന്ദിരയുടെ അഭ്യര്‍ഥന. കടുത്ത മത്സരത്തില്‍ വിമതന് ജയം. വരാഹഗിരി വെങ്കടഗിരിയെന്ന വി.വി. ഗിരി ഇന്ത്യയുടെ നാലാമത് രാഷ്ട്രപതിയായി. അതോടെ ഇന്ദിരയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

കോണ്‍ഗ്രസില്‍ അത് മറ്റൊരു ചരിത്രമായി. 1969ലെ പാര്‍ട്ടി പിളര്‍പ്പ്. അതോടൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിരയുടെ ഉദയം. നിജലിംഗപ്പയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒ. പിറന്നു. ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആര്‍. നിജലിംഗപ്പ കോണ്‍ഗ്രസിന് നുകമേന്തിയ കാളകളെയാണ് ചിഹ്നമായി അനുവദിച്ചത്. ഇന്ദിരക്ക് കിട്ടിയത് പശുവും കിടാവും. ഇപ്പോഴത്തെ കോണ്‍ഗ്രസ് ചിഹ്നം കൈപ്പത്തി. ആദ്യം ഇത് ഫോര്‍വേഡ് ബ്ളോക്കിന്‍േറതായിരുന്നു.
പിന്തുണ നോക്കി ചിഹ്നം

പിളര്‍പ്പ് നേരിടുന്ന പാര്‍ട്ടിയില്‍ കൂടുതല്‍ അംഗങ്ങളുടെയും പാര്‍ട്ടി ഭാരവാഹികളുടെയും പിന്തുണ ഏത് വിഭാഗത്തിനാണ് എന്നതിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചുപോരുന്നത്. കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ ഏത് വിഭാഗത്തിനാണെന്ന് കൃത്യമായി കണ്ടത്തൊന്‍ കഴിയാത്ത സാഹചര്യത്തില്‍ എം.പി, എം.എല്‍.എമാരുടെ പിന്തുണ ആര്‍ക്കാണെന്ന് നോക്കി പ്രബലവിഭാഗത്തെ തീരുമാനിക്കും. അവര്‍ക്കായിരിക്കും യഥാര്‍ഥ ചിഹ്നം അനുവദിക്കുക.
എന്നാല്‍, ഇതൊന്നുമല്ലാത്ത സ്ഥിതിവിശേഷം ഒരിക്കല്‍ തെരഞ്ഞെടുപ്പ് കമീഷന് നേരിടേണ്ടിവന്നു. എം.ജി.ആറിന്‍െറ മരണശേഷം 1987ല്‍ എ.ഐ.എ.ഡി.എം.കെ പിളര്‍ന്നപ്പോഴായിരുന്നു അത്. ജയലളിതക്കായിരുന്നു മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുടെയും പിന്തുണ.
എന്നാല്‍,  ഭൂരിപക്ഷം പാര്‍ട്ടി എം.പി, എം.എല്‍.എമാരുടെയും പിന്തുണ എം.ജി.ആറിന്‍െറ ഭാര്യ ജാനകിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ കുഴങ്ങിപ്പോയ സാഹചര്യം. പക്ഷേ, കമീഷന്‍ തീരുമാനം എടുക്കുംമുമ്പ് പാര്‍ട്ടിയുടെ ഇരുവിഭാഗങ്ങളും ചിഹ്നം സംബന്ധിച്ച് ധാരണയിലത്തെി പ്രതിസന്ധി പരിഹരിച്ചു.
കാലം മാറി; നിയമം മാറി
1969ലെ കോണ്‍ഗ്രസ് പിളര്‍പ്പിനുശേഷം കോണ്‍ഗ്രസ് ഒ, കോണ്‍ഗ്രസ് ആര്‍ എന്നീ വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ഒരുപോലെ അംഗീകാരം നല്‍കിയിരുന്നു. ചിഹ്നനിയമത്തിലെ വ്യവസ്ഥകള്‍ ഇരുവിഭാഗത്തിനും ഒരുപോലെ ബാധകമായി വന്നതിനാലായിരുന്നു അത്. ഈ തത്ത്വം 1997വരെ തുടര്‍ന്നു.
പിന്നീട് കോണ്‍ഗ്രസ്, ജനതാദള്‍, ഭാരതീയ ജനതപാര്‍ട്ടി എന്നിവയിലുണ്ടായ പിളര്‍പ്പുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തി. ഹിമാചല്‍ വികാസ് കോണ്‍ഗ്രസ്, മണിപ്പൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതദള്‍, ബിജു ജനതദള്‍ എന്നീ പാര്‍ട്ടികളെല്ലാം വിഭാഗീയതയില്‍നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ്. ഈ പാര്‍ട്ടികള്‍ക്ക് ദേശീയ/സംസ്ഥാന പാര്‍ട്ടി പദവി നല്‍കാനും 1997ല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയാറായില്ല. വെറുതെ എം.പി, എല്‍.എല്‍.എ ആയതുകൊണ്ടുമാത്രം കാര്യമില്ളെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മാതൃപാര്‍ട്ടി (പിളര്‍പ്പിനുമുമ്പുള്ള) ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചവര്‍ കൂടിയായിരിക്കണമെന്നും നിബന്ധന വെച്ചു. ഇതു കൂടാതെ പുതിയ വ്യവസ്ഥയും ഉണ്ടാക്കി. അതനുസരിച്ച് പാര്‍ട്ടിയിലെ ചിഹ്നം കിട്ടാതെപോയ വിഘടിതവിഭാഗം പുതിയ പാര്‍ട്ടി എന്ന നിലക്ക് രജിസ്റ്റര്‍ ചെയ്യണമെന്നും അതിനുശേഷം പാര്‍ലമെന്‍റ്/നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലേ സംസ്ഥാന/ ദേശീയ പാര്‍ട്ടി പദവിക്ക് അവകാശമുന്നയിക്കാവൂയെന്നും നിര്‍ദേശിച്ചു.
വേണമെങ്കില്‍ ഇങ്ങനെയും
1979ല്‍ കോണ്‍ഗ്രസിലെ രണ്ടാം പിളര്‍പ്പുണ്ടായപ്പോള്‍ ഇരുവിഭാഗത്തിനും പഴയ പേരില്‍തന്നെ താല്‍ക്കാലിക അംഗീകാരം നല്‍കി വ്യത്യസ്ത ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിച്ച സാഹചര്യവുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് (ഐ), കോണ്‍ഗ്രസ് (യു) എന്നീ പേരുകളിലായിരുന്നു അന്ന് മത്സരം. 1980ല്‍ ജനതപാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് ഭാരതീയ ജനത പാര്‍ട്ടി, ജനത പാര്‍ട്ടി എന്നിവക്കും താല്‍ക്കാലിക അംഗീകാരത്തോടെ വ്യത്യസ്ത ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - election symbol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.