മോദിക്കായി തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോർ രാഷ്ട്രീയത്തിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. നിതീഷ് കുമാറിെൻറ ജെ.ഡി.യുവിലൂടെയായിരിക്കും പ്രശാന്ത് കിഷോറിെൻറ രാഷ്ട്രീയ പ്രവേശനം. ഞായറാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
കിഷോറിെൻറ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമിറ്റി ജെ.ഡി.യുവിൽ ലയിക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടി പ്രവേശനത്തിന് മുമ്പ് ബീഹാറിൽ പുതിയ യാത്രക്ക് തുടക്കം കുറിക്കുകയാണെന്ന് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
പൊതു ആരോഗ്യരംഗത്ത് യു.എന്നിനായി പ്രവർത്തിച്ചാണ് കിഷോറിെൻറ തുടക്കം. പിന്നീട് 2014ന് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. തുടർന്ന് 2015ൽ ജെ.ഡി.യു-ആർ.ജെ.ഡി സഖ്യത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയത്തിലിറങ്ങുമെന്ന് കിഷോർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.