തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപനം വൈകീട്ട്​ അഞ്ചിന്​

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പി​​​​​െൻറ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ ഇന്ന്​ പ്രഖ്യാപിച്ചേക്കും. വൈകീട്ട്​ അഞ്ച്​ മണിക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്​. ഇൗ വാർത്താ സമ്മേളനത്തിൽ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ തീയതികൾ പ്രഖ്യാപിക്കുമെന്നാണ്​ റിപ്പോർട്ട്​.

സിക്കിം, ഒഡീഷ, ആന്ധ്രപ്രദേശ്​, അരുൺചാൽ പ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കമീഷൻ പ്രഖ്യാപിച്ചേക്കും. എന്നാൽ, ജമ്മുകശ്​മീരിൽ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ വ്യക്​തതയില്ല. സുരക്ഷാ പ്രശ്​നങ്ങൾ മുൻനിർത്തിയാവും കശ്​മീരിലെ തെരഞ്ഞെടുപ്പി​​​​െൻറ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.

നേരത്തെ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം വൈകുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ​പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക്​ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനാണ്​ തെരഞ്ഞെടുപ്പ്​ വൈകിപ്പിക്കുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. കഴിഞ്ഞ ഒരു മാസത്തിനിടെ 157 പദ്ധതികളാണ്​ മോദി ഉദ്​ഘാടനം ചെയ്​തത്​. ഇതിനായി 28 യാത്രകളും നടത്തി.

Tags:    
News Summary - Election commision press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.