തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരോള്‍ ഇല്ല –കോടതി

ന്യൂഡല്‍ഹി: ജയിലില്‍ കഴിയവെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേക പരോള്‍ അനുവദിക്കാനാവില്ളെന്ന് ഡല്‍ഹി ഹൈകോടതി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മൗ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി എം.എല്‍.എ മുഖ്താര്‍ അന്‍സാരിക്ക് വിചാരണകോടതി അനുവദിച്ച പരോള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് മുഖ്ത ഗുപ്തയുടെ ഉത്തരവ്. ഈയിടെ ബി.എസ്.പിയില്‍ ചേര്‍ന്ന അന്‍സാരി 2005ലെ ബി.ജെ.പി എം.എല്‍.എ കൃഷ്ണപ്രസാദ് റായ് വധക്കേസിലെ വിചാരണത്തടവുകാരനാണ്.

Tags:    
News Summary - election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.