യു.പി: 60 ശതമാനം പോളിങ്; മണിപ്പൂരില്‍ 86; ഫലം 11 ന്​

ലഖ്നോ: രാജ്യം ഉറ്റുനോക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം.  403 സീറ്റുകളുള്ള യു.പിയില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്.

അന്തിമഘട്ടത്തില്‍ 60.03 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 1.41 കോടി വോട്ടര്‍മാരാണ് ബുധനാഴ്ച ബൂത്തിലത്തെിയത്. ഏഴു ഘട്ടങ്ങളിലെ ശരാശരി പോളിങ് 60-61 ശതമാനം ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനംചെയ്യുന്ന വാരാണസി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളാണ് ഏഴാംഘട്ടത്തില്‍ നിര്‍ണായകം. 60.95 ശതമാനമാണ് മണ്ഡലത്തിലെ വോട്ടിങ്.

ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഫലവും പുറത്തുവരും.  
മണിപ്പൂരില്‍ ബുധനാഴ്ച അവസാനഘട്ട വോട്ടിങ്ങില്‍ 86 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 22 അസംബ്ളി സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്.

Tags:    
News Summary - election 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.