വടിവാളുമായി എത്തിയ അക്രമികളെ തുരത്തിയോടിച്ച് വയോധിക ദമ്പതികൾ -Video

തിരുനെൽവേലി: വടിവാളുമായി മുഖംമൂടിയണിഞ്ഞെത്തിയ കവർച്ചക്കാരെ തുരത്തിയോടിച്ച് വയോധിക ദമ്പതികൾ. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം.

ഷൺമുഖവേൽ എന്ന 70കാരനും ഭാര്യ 65കാരിയായ സെന്താമരൈയും ചേർന്നാണ് കവർച്ചക്കാരെ സധൈര്യം നേരിട്ടത്. വാളോങ്ങി നിൽക്കുന്ന കവർച്ചക്കാരെ കസേരകളും ചെരിപ്പുകളും എറിഞ്ഞ് തുരത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇരുവരും തനിച്ച് താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ 11ാം തീയതി രാത്രിയിലാണ് കവർച്ചക്കാർ എത്തിയത്. ഏറ്റുമുട്ടലിൽ സെന്താമരൈയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വീഡിയോ കാണാം...

Tags:    
News Summary - Elderly couple fight off armed robbers in Tamil Nadu village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.