ഏക്നാഥ് ഷിൻഡെ

ഏക്നാഥ് ഷി​ൻഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ചയാണ് ഷിൻഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കർമാർ പാകിസ്താന്റെയും തുർക്കിയുടെയും പതാകകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്‍താനും തമ്മിൽ കളിക്കുമ്പോഴാണ് ഹാക്കർമാർ രണ്ട് ഇസ്‍ലാമിക രാജ്യങ്ങളുടെ ദേശീയ പതാകകൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടയുടൻ സൈബർ പൊലീസിൽ വിവരമറിയിച്ചു. സൈബർ ടീം ഉടൻ തന്നെ ഉപമുഖ്യമന്ത്രിയുടെ എക്സ് അക്കൗണ്ട് വീണ്ടെടുത്തു നൽകുകയും ചെയ്തു.

ഷിൻഡെയുടെ അക്കൗണ്ട് പൂർവസ്ഥിതിയിലാകാൻ ഏതാണ്ട് 45 മിനിറ്റ് എടുത്തു​വെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Eknath Shinde’s ‘X’ account hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.