മുംബൈ: മഹാരാഷ്ട്രയിൽ അച്ഛേ ദിൻ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ജനങ്ങൾക്കായി അച്ഛേ ദിൻ കൊണ്ടു വരാനുളള ശ്രമത്തിലാണെന്ന് ഷിൻഡെ പറഞ്ഞു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമൊത്തുള്ള ഡൽഹി സന്ദർശനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മന്ത്രിസഭ വികസനത്തെക്കുറിച്ചും നിർണായക ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ട്. തന്റെ മുഖ്യമന്ത്രി പദം ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ ഉപയോഗിക്കും. ബാലേസാഹബ് താക്കറെയുടെ ഹിന്ദുത്വത്തേയും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ബി.ജെ.പി വ്യാപകമായി ഉപയോഗിച്ച പദമായിരുന്നു അച്ഛേ ദിൻ. നല്ല നാളുകൾ വരുമെന്ന ബി.ജെ.പിയുടെ പ്രചാരണത്തിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. നേരത്തെ ഉദ്ധവ് താക്കറെ സർക്കാറിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിൻഡെ അധികാരത്തിലെത്തിയത്. ഷിൻഡെയുടെ നേതൃത്വത്തിൽ ഭൂരിപക്ഷം എം.എൽ.എമാരും പാർട്ടി വിട്ടതോടെയാണ് സഖ്യസർക്കാർ പ്രതിസന്ധിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.