ഷിൻഡെക്ക് പാർട്ടി ചിഹ്നം അവകാശപ്പെടാൻ കഴിയില്ല- തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉദ്ധവ് താക്കറെ

ന്യൂഡൽഹി: ഏക്നാഥ് ഷിൻഡെയും കൂട്ടരും സ്വമേധയാ പാർട്ടി വിട്ടു പോയതിനാൽ പാർട്ടിയുടെ അമ്പും വില്ലും ചിഹ്നം അവകാശപ്പെടാൻ ഷിൻഡെ പക്ഷത്തിന് കഴിയില്ലെന്ന് ഉദ്ധവ് താക്കറെ. പാർട്ടി ചിഹ്നത്തിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ മറുപടിയിലാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് ഷിൻഡെ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്ന് ഒക്ടോബർ എട്ടിനകം പ്രതികരണം അറിയിക്കാൻ കമ്മീഷൻ ഉദ്ദവ് പക്ഷത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്ദവ് മറുപടി നൽകിയത്.

മഹാരാഷ്ട്രയിലെ യഥാർത്ഥ ശിവസേന ഉദ്ധവ് പക്ഷമാണോ ഷിൻഡെ പക്ഷമാണോ എന്ന് തീരുമാനിക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത് സെപ്റ്റംബർ 27നാണ്. ജൂണിൽ ഷിൻഡെ പക്ഷം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാറിനെ താഴെയിറക്കിയിരുന്നു. തുടർന്ന് ബി.ജെ.പി പിന്തുണയോടെ 39 എം.എൽ.എമാരോടൊപ്പമാണ് ഷിൻഡെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത്.

Tags:    
News Summary - 'Eknath Shinde can't claim Shiv Sena's bow and arrow': Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.