മാധ്യമങ്ങളോട് സംസാരിക്കുന്ന ഏക്നാഥ് ഷിൻഡെ

ഷിൻഡെ പിൻമാറി; മഹാരാഷ്ട്രയിൽ ഫഡ്നാവിസ് മുഖ്യമന്ത്രിയാകും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യു​ള്ള അ​വ​കാ​ശ​വാ​ദ​ത്തി​ൽ നി​ന്ന്​ ശി​വ​സേ​ന നേ​താ​വ്​ ഏ​ക്നാ​ഥ്​ ഷി​ൻ​ഡെ പി​ന്മാ​റി​യ​തോ​ടെ മ​ഹാ​യു​തി​യി​ലെ ത​ർ​ക്കം അ​വ​സാ​നി​ച്ചു. ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ തീ​രു​മാ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ്​ ഷി​ൻ​ഡെ​യു​ടെ പി​ന്മാ​റ്റം. ഇ​തോ​ടെ, മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ൽ ബി.​ജെ.​പി​യു​ടെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് മു​ന്നി​ലെ ത​ട​സ്സം നീ​ങ്ങി.

മ​റ്റൊ​രു സ​ഖ്യ​ക​ക്ഷി​യാ​യ അ​ജി​ത്​ പ​വാ​ർ നേ​ര​ത്തെ ത​ന്നെ ഫ​ഡ്​​നാ​വി​സി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഫ​ഡ്നാ​വി​സ്, ഷി​ൻ​ഡെ, അ​ജി​ത് പ​വാ​ർ എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ കാ​ണും. ച​ർ​ച്ച​ക്കു​ശേ​ഷം മും​ബൈ​യി​ൽ ബി.​ജെ.​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം ചേ​രും. തു​ട​ർ​ന്നാ​കും പ്ര​ഖ്യാ​പ​നം. സ​ത്യ​പ്ര​തി​ജ്ഞ ഞാ​യ​റാ​ഴ്ച​യോ​ടെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ര​ണ്ട​ര​വ​ർ​ഷം വീ​തം മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കു​വെ​ക്ക​ൽ, ബി​ഹാ​ർ മാ​തൃ​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ഷി​ൻ​ഡെ ഉ​ന്ന​യി​ച്ച​ത്. ഇ​വ ബി.​ജെ.​പി ത​ള്ളു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​നാ​യു​ള്ള ശ്ര​മ​വും അം​ഗീ​ക​രി​ച്ചി​ല്ല. ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലി​രി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടെ​ങ്കി​ൽ ഷി​ൻ​ഡെ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​പ​ദം ന​ൽ​കാ​ൻ ബി.​ജെ.​പി ത​യാ​റാ​ണെ​ന്നാ​ണ് സൂ​ച​ന. അ​ജി​ത്​ പ​വാ​റി​ന്​ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം ഉ​റ​പ്പാ​ണ്. ബു​ധ​നാ​ഴ്ച താ​ണെ​യി​ലെ വ​സ​തി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഷി​ൻ​ഡെ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്.

ബി.ജെ.പിയുടെ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ അറിയിച്ച ഷിൻഡെ തനിക്ക് അതൃപ്തിയില്ലെന്നും വ്യക്തമാക്കി.കഴിഞ്ഞ രണ്ടരവർഷം ഒരു ശിവസൈനികനെ മുഖ്യമന്ത്രിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബാൽ താക്കറെയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അല്ല സാധാരണക്കാരനായിട്ടാണ് പ്രവർത്തിച്ചതും ജീവിച്ചതും. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാനായി.ബി.ജെ.പി കേന്ദ്ര നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സർക്കാർ രൂപീകരണത്തിന് തടസ്സമാകില്ലെന്ന് പ്രധാനമന്ത്രിയെയും അമിത് ഷായേയും ഇന്നാലെ ഫോണിൽ വിളിച്ച് ഉറപ്പു കൊടുത്തിരുന്നുവെന്നും ഷിൻഡെ അറിയിച്ചു.

മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും നാ​ളെ അമിത് ഷായെ കാണും.മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 131 കൂടുതൽ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ മുഖ്യമന്ത്രിപദം വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി ഉറപ്പിച്ചിരുന്നു. എന്നാൽ ഫലം വന്ന് ദിവസങ്ങളായിട്ടും സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമം മഹായുതി സഖ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇടഞ്ഞു നിന്ന ഷിൻഡെയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം.

ഷിൻഡെക്ക് ഒരവസരം കൂടി നൽകണമെന്നും വേണമെങ്കിൽ ബിഹാർ മോഡൽ പരീക്ഷിക്കാമെന്നുമായിരുന്നു ശിവസേനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഈ ആവശ്യം ബി.ജെ.പി നിരുപാധികം തള്ളുകയായിരുന്നു. 

Tags:    
News Summary - Eknath Shinde Amid Maharashtra Chief Minister Suspense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.