'ഒന്നുകിൽ സ്കൂളിൽ പോകുക അല്ലെങ്കിൽ നേത്രരോ​ഗ വിദ​ഗ്ധനെ കാണുക'; ബി.ജെ.പിയെ പരി​ഹസിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: കോൺഗ്രസിൻ്റെ പ്രകടന പത്രികയെ വിമർശിച്ച സംഭവത്തിൽ ബി.ജെ.പിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് പി. ചിദംബരം. സമ്പത്തിന്റെ ഉത്പാദനം എന്ന പ്രകടനപത്രികയിലെ വാക്കിനെ പുനർവിതരണം എന്നാണ് ബി.ജെ.പി നേതാക്കൾ വായിക്കുന്നതെങ്കിൽ അവർ സ്കൂളിൽ പോകണം അതല്ലെങ്കിൽ നല്ല കണ്ണ് ഡോക്ടറെ കാണണമെന്നും ചിദംബരം പറഞ്ഞു.

വളർച്ചക്കും സമ്പത്ത് ഉത്പാദനത്തിനും തൻ്റെ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. യു.പി.എ സർക്കാർ അധികാരത്തിൽ തുടർന്നിരുന്നുവെങ്കിൽ രാജ്യത്തിൻ്റെ സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കുകയും 2023-24 കാലഘട്ടത്തോടെ 200 ലക്ഷം കോടിയായി ഉയരുകയും ചെയ്യുമായിരുന്നു. അടുത്ത പത്തുവർഷം കൊണ്ട് ജി.ഡി.പി നിരക്ക് ഇരട്ടിയാക്കാനാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അജ്ഞാതനായ വ്യക്തി എഴുതിയ പ്രസം​ഗങ്ങളിൽ കോൺ​ഗ്രസിന്റെ പ്രകടനപത്രികയെ സങ്കൽപിക്കുകയാണെന്നും പ്രകടനപത്രികയിൽ പരാമർശിച്ചിരിക്കുന്ന ശരിയായ വിഷയങ്ങൾ ചർച്ച ചെയ്യാൻ മോദി തയ്യാറാകണമെന്നും ചിദംബരം പറഞ്ഞു. 

Tags:    
News Summary - Either go to school or consult an Eye doctor ; Congress slams BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.