ഉത്തരകന്നഡ: കർണ്ണാടകയിലെ ഉത്തരകന്നഡ ജില്ലയില കക്ക വാരാന്‍ പുഴയിലിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഞായറാഴ്ച ഷിരാലി ഗ്രാമത്തിന് സമീപമുള്ള തട്ടേ ഹക്കലു പുഴയിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തിൽ രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. പതിനാലോളം പേരാണ് കക്ക വാരലിനായി പുഴയിൽ ഇറങ്ങിയത്.
സംഘത്തിലുൾപ്പെട്ട ചിലർ പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് പ്രവേശിച്ചപ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവരു അപകടത്തിൽപ്പെടുകയായിരുന്നു. ദാരുണമായ അപകടത്തിൽ കാണാതായവർക്കായി രക്ഷാസേനയും പൊലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ ഉൾപ്പെട്ടിരുന്ന പലരും കക്ക വാരലിൽ പരിചയസമ്പന്നരായിരുന്നെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരിൽ എത്രപേർക്ക് നീന്തൽ അറിയാമായിരുന്നെന്നതിനെക്കുറിച്ചും ദുരന്തത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ചും അധികൃതർ അന്വേഷിച്ചുവരികയാണ്. പ്രദേശത്തുണ്ടായ മഴയെത്തുടർന്ന് പുഴയിൽ ഒഴുക്ക് വർധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.