മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ നാല് നില കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ചു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ പറഞ്ഞു. ഓരോ നിലയിലും 12 മുറികൾ വീതമുള്ള കെട്ടിടത്തിൽ ആകെ 48 മുറികളാണ് ഉണ്ടായിരുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ നഗരസഭ പ്രഖ്യാപിച്ചിരുന്നു. തകർച്ചയുണ്ടായ സമയത്ത് സാഥലത്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദം കേട്ടതായി താമസക്കാർ പറഞ്ഞു. പരിഭ്രാന്തരായ കുടുംബങ്ങളെ നാട്ടുകാർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചിലർ ഇറങ്ങുന്നതിനിടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, പ്രാദേശിക അഗ്നിശമന സേന, പൊലീസ് എന്നിവ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. കൂടാതെ ഡോഗ് സ്ക്വാഡും ഫയർ എഞ്ചിനുകളും ആംബുലൻസുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു. നിരവധിപേർ ഇപ്പോഴും കൂടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാമെന്നും അധികൃതർ കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.