യു.പിയിൽ മാതൃഭാഷയായ ഹിന്ദി പരീക്ഷയിൽ തോറ്റത്​ എട്ട്​ ലക്ഷം വിദ്യാർഥികൾ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ മാതൃഭാഷ കൂടിയായ ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ടു ലക്ഷം വിദ്യാര്‍ത്ഥികള്‍. ശനിയാഴ്ചയായിരുന്നു പരീക്ഷാ ഫലം പുറത്തുവന്നത്​. പ്ലസ് ടു പരീക്ഷയില്‍ 2.70 ലക്ഷം വിദ്യാര്‍ത്ഥികൾ ഹിന്ദി പരീക്ഷയിൽ തോറ്റപ്പോൾ ഹൈസ്‌കൂളിൽ 5.28 ലക്ഷം വിദ്യാര്‍ത്ഥികൾ തോറ്റു.

ഹൈസ്‌കൂളിലും പ്ലസ് ടുവിലുമായി 2.39 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഹിന്ദി പരീക്ഷയെഴുതിയിട്ടില്ലെന്നും യു.പി പരീക്ഷാ ബോർഡ് അധികൃതർ അറിയിച്ചു​. 55 ലക്ഷം വിദ്യാർഥികളായിരുന്നു യു.പിയിൽ ഇത്തവണ പരീക്ഷയെഴുതിയത്​.

സംസ്ഥാനത്ത്​ ഹിന്ദി ഭാഷയുടെ ദയനീയ അവസ്ഥ കാണിക്കുന്നതായി​ പരീക്ഷാ ഫലം. ഇത്രയും മോശം സാഹചര്യത്തിന്​ കാരണക്കാർ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളുമാണെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. ആരും ഹിന്ദി ഭാഷയെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അതാണ്​ ഇത്തരമൊരു പരീക്ഷാ ഫലത്തിന്​ കാരണമായതെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടത്​ പത്ത്​ ലക്ഷം വിദ്യാർഥികൾ ആയിരുന്നു. അന്ന്​ പത്താം ക്ലാസിൽ 5.74 വിദ്യാർഥികളും പ്ലസ്​ ടുവിൽ രണ്ട്​ വിഷയങ്ങളിലായി 4.1 ലക്ഷം വിദ്യാർഥികളുമായിരുന്നു പരാജയപ്പെട്ടത്​. 

Tags:    
News Summary - 8 Lakh Students Fail Hindi Board Exams In Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.