ബൊട്സ്വാനയിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കുന്ന ചീറ്റയെ ക്വാറന്റീനിൽ വിടുന്നു
ഗബറോൺ: ബൊട്സ്വാനയുടെ പ്രസിഡന്റ് ഡുമ ഗിഡിയൻ ബോക്കോ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രതീകാത്മകമായി എട്ട് ചീറ്റകളെ കൈമാറി. രാഷ്ട്രപതിയുടെ ബൊട്സ്വാനൻ സന്ദർശന വേളയിലാണ് ചീറ്റകളെ കൈമാറിയത്.
കലഹാരി മേഖലയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളെ ക്വാറന്റൈനുശേഷം ഇന്ത്യയിലേക്ക് അയക്കും. രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റകളെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമമായ ‘പ്രോജക്ട് ചീറ്റ’യുടെ ഭാഗമായാണ് നടപടി.
വന്യജീവി സംരക്ഷണത്തിൽ ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരു ഘട്ടമാണിത്. 2022-23ൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യക്ക് 20 ചീറ്റകളെ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.