ഭരണകൂട വിമർശകർക്ക്​ നേരെ ആദായ നികുതി വേട്ടയെന്ന് എഡിറ്റേഴ്​സ്​ ഗിൽഡ്

ന്യൂഡൽഹി: ഭരണകൂട വിമർശനത്തിന്​ മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത്​ മോദി സർക്കാർ പതിവാക്കി മാറ്റിയതിന്​ ഉദാഹരണം നിരത്തി എഡിറ്റേഴ്​സ്​ ഗിൽഡ്​. ഹിന്ദി ദിനപത്രങ്ങളായ ദൈനിക്​ ഭാസ്കർ, ഭാരത്​ സമാചാർ എന്നിവയിൽ 2021 ജൂണിൽ ബി.ബി.സിയിലെന്ന പോലെ ആദായ നികുതി വകുപ്പ്​ ‘സർവേ’ നടത്തി. 2021 ​സെപ്തംബറിൽ ന്യൂസ്​ ക്ലിക്​, ന്യൂസ്​ ലോൺട്രി എന്നിവയിലും സമാനമായ പരിശോധന നടന്നു. 2021 ഫെബ്രുവരിയിലാണ്​ ന്യൂസ്​ ക്ലിക്കിന്‍റെ ഓഫീസിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ റെയ്​ഡ്​ നടത്തിയത്​.

ബി.ബി.സിയിൽ നടന്ന ആദായ നികുതി പരിശോധനയിൽ എഡിറ്റേഴ്​സ്​ ഗിൽഡ്​ ഉത്​കണ്ഠ പ്രകടിപ്പിച്ചു. വലിയ ചലനങ്ങൾ സൃഷ്​ടിച്ച ബി.ബി.സിഡോക്യുമെന്‍ററി വിലക്കു കൊണ്ട്​ സർക്കാർ നേരിടുകയായിരുന്നു. ജനാധിപത്യത്തെ അവമതിച്ച്​ മാധ്യമ സ്ഥാപനങ്ങൾക്കു നേരെ നീങ്ങുന്നത്​ സർക്കാർ രീതിയായി.

മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും അവകാശങ്ങൾ അവമതിക്കാതെ അന്വേഷണം നടത്തുന്നതിന് അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്​. സ്വതന്ത്ര മാധ്യമങ്ങളെ പീഡിപ്പിക്കുന്നതിനുള്ള വഴിയായി അന്വേഷണങ്ങൾ മാറരുതെന്ന്​ എഡിറ്റേഴ്​സ്​ ഗിൽഡ്​ ഓർമിപ്പിച്ചു.   


Tags:    
News Summary - Editors Guild of india react to bbc office raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.