എടപ്പാടി പളനിസാമിയും ശശികലയും

ശശികലയുമായി അണ്ണാ ഡി.എം.കെക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ എടപ്പാടി പളനിസാമി

ചെന്നൈ: അണ്ണാ ഡി.എം.കെയുമായി വി.കെ ശശികലക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ പാർട്ടി ജോ. കോ ഒാഡിനേറ്ററും തമിഴ്​നാട്​ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി. ബുധനാഴ്​ച ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ചതിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശികലയെയും അവരുടെ പ്രവർത്തനങ്ങളെയും ഗൗരവമായി കാണുന്നില്ല. കോടതിയും തെരഞ്ഞെടുപ്പ്​ കമീഷനും തങ്ങൾ നയിക്കുന്നതാണ്​ യഥാർഥ അണ്ണാ ഡി.എം.കെയെന്ന്​ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്​. ശശികല നിലവിൽ അണ്ണാ ഡി.എം.കെയിൽ അംഗമല്ല. ശശികലയുടെ ചില നടപടികളെ മാധ്യമങ്ങൾ പെരുപ്പിച്ച്​ കാണിക്കുകയാണ്​. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാണെന്ന്​ സ്വയം അവകാശപ്പെട്ടുകൊണ്ട്​ ചെയ്യുന്ന പ്രവർത്തനങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

അണ്ണാ ഡി.എം.കെ നേതാവ്​ എടപ്പാടി പളനിസാമി രാജ്​ഭവനിലെത്തി തമിഴ്​നാട്​ ഗവർണർ ആർ.എൻ രവിക്ക്​ നിവേദനം കൈമാറുന്നു

കഴിഞ്ഞ ദിവസം ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആർ, ജയലളിത സമാധികളിൽ ആദരാജ്ഞലിയർപിക്കയും പാർട്ടി സുവർണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച്​ ചെന്നൈ രാമപുരത്തെ എം.ജി.ആറി​െൻറ വസതിയിൽ നടന്ന ചടങ്ങിൽ അണ്ണാ ഡി.എം.കെ പതാക ഉയർത്തുകയും ചെയ്​തിരുന്നു. ചടങ്ങിൽ അനാഛാദനം ചെയ്യപ്പെട്ട ശിലാഫലകത്തിൽ ശശികലയെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയെന്ന്​ വിശേഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ, മുൻ മന്ത്രിമാർക്കെതിരെ രാഷ്​ട്രീയ പ്രേരിതമായി നടക്കുന്ന വിജിലൻസ്​ അന്വേഷണം, ക്രമസമാധാനപാലനത്തിലെ വീഴ്​ച തുടങ്ങിയ വിഷയങ്ങളുന്നയിക്കപ്പെട്ട നിവേദനം രാജ്​ഭവനിൽ നടന്ന കൂടിക്കാഴ്​ചക്കിടെ എടപ്പാടി ഗവർണർക്ക്​ ​ൈകമാറി. പാർട്ടിയുടെ പ്രമുഖ നേതാക്കളും സന്നിഹിതരായിരുന്നു.

Tags:    
News Summary - Edappadi K Palaniswamy says AIADMK has nothing to do with VK Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.