തമിഴ്നാട്ടിൽ മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിലടക്കം 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ചെന്നൈ: തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധ​പ്പെട്ട 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട​റേറ്റ്(ഇ.ഡി) റെയ്ഡ്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്​ഡ് നടത്തുന്നതെന്ന് ഇ.ഡി അറിയിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയും സഹോദരന്റെ വീടും അടക്കമുള്ള 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്.

ബാലാജിയുടെ ഓഡിറ്ററെ കുറിച്ചും ബന്ധുക്കളെ കുറിച്ചും ഇ.ഡി അ​ന്വേഷണം നടത്തുന്നുണ്ട്. ബാലാജിക്ക് എതിരായ കേസുകളിൽ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആന്റി കറപ്ഷൻ മൂവ്മെന്റും ഇ.ഡിയുമാണ് മ​ദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

ഇ.ഡി റെയ്ഡിനെത്തിയപ്പോൾ മ​ന്ത്രി പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു. വിവരമറിഞ്ഞയുടൻ ടാക്സി വിളിച്ച് വീട്ടിലെത്തി. ''എന്താണ് അവർ അന്വേഷിക്കുന്നതെന്ന് മനസിലായില്ല. എന്നാൽ അവരുടെ അന്വേഷണം തടസ്സപ്പെടുത്തിയില്ല. എല്ലാവിധത്തിലും സഹകരിച്ചു.​''-മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ബാലാജിയുമായി ബന്ധപ്പെട്ട 40 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

സെന്തിൽ ബാലാജി 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്​പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. ഇതേ വിഷയത്തിൽ ഇ.ഡി മന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം​ വെളുപ്പിക്കൽ കേസിലെ നടപടികളുമായി മുന്നോട്ട് പോകാനും സുപ്രീംകോടതി അനുമതി നൽകിയിരുന്നു. അതേസമയം, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസുകളെന്നാണ് സെന്തിൽ ബാലാജിയുടെ ആരോപണം.

Tags:    
News Summary - ED searches 12 locations linked to Tamil Nadu minister Senthil Balaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.