റായ്​പൂരിലും ഇൻഡോറില​ും എൻഫോഴ്​സ്​മെൻറ്​ റെയ്​ഡ്​

റായ്​പൂർ: ഇൻഡോറിൽ ഒരിടത്തും റായ്​പൂരിലെ എട്ട്​ സ്ഥലങ്ങളിലും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിൻെറ റെയ്​ഡ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമനുസരിച്ചാണ്​ നടപടി. സുഭാഷ്​ ശർമ എന്നയാൾ ബാങ്കുകളിൽ നിന്ന്​ വലിയ അളവിൽ പണം തട്ടിയെടുക്കുന്നതായുള്ള ആരോപണത്തെ തുടർന്നാണ്​ റെയ്​ഡ്​ നടത്തിയത്​.

നൂറ്​ കോടിയോളം രൂപയുടെ തട്ടിപ്പ്​ കണ്ടെത്തിയതായാണ്​ സൂചന. മുഖ്യ പ്രതി സുഭാഷ്​ ശർമ, അദ്ദേഹത്തിൻെറ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ്​ തെരച്ചിൽ നടന്നത്​.

വ്യാജ രേഖകൾ ചമച്ച്​ വായ്​പയിലൂടെയും ഓവർഡ്രാഫ്​റ്റ്​ വഴിയും സുഭാഷ്​ ശർമ ബാങ്കുകളിൽ നിന്ന്​ വലിയ അളവിൽ പണം തട്ടിയതായാണ്​ ആരോപണം. 15 ലക്ഷം രൂപയും വിവിധ രേഖകളും എൻഫോഴ്​സ്​മ​െൻറ്​ പിടിച്ചെടുത്തിട്ടുണ്ട്​.

Tags:    
News Summary - ed raids locations in raipur indore in connection with pmla case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.