Posted On
date_range Updated On
date_range ഡോളർ കടത്ത് കേസ്: ബംഗളൂരുവിൽ ഇ.ഡി റെയ്ഡ്
ബംഗളൂരു: കേരളത്തിലെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ എൻഫോഴ്സ്മെൻറ്് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മസ്കത്തിൽ ജോലിവാങ്ങി നൽകാൻ ശ്രമിച്ച മലയാളി വ്യവസായി ലഫീർ മുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നത്.
രാവിലെ ആരംഭിച്ച റെയ്ഡ് വൈകീട്ടാണ് പൂർത്തിയായത്. ലഫീർ മുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ ഒാൾഡ് എയർപോർട്ട് റോഡിൽ മുരുകേഷ്പാളയയിലെ എജുലിങ്ക് പ്രൈവറ്റ് ലിമിറ്റഡ്, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈൻ എന്നീ സ്ഥാപനങ്ങളിലാണ് ബംഗളൂരു ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.