ബി.എസ്.പി എം.പിയുടെ ഔദ്യോഗിക വസതിയിൽ ഇ.ഡി പരിശോധന

ന്യൂഡൽഹി: ബി.എസ്.പി എം.പി അഫ്സൽ അൻസാരിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സഹോദരൻ മുഖ്താർ അൻസാരിയുമായി ബന്ധപ്പെട്ട കേസിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് അഫ്സൽ അൻസാരിയുടെ ഡൽഹി ജനപഥിലെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. സി.ആർ.പി.എഫ് അടക്കം കനത്ത സുരക്ഷാ വലയത്തിലായിരുന്നു പരിശോധന. ഗാസിപ്പൂർ, മുഹമ്മദാബാദ്, മാവൂ, ലഖ്നോ എന്നിവിടങ്ങളിൽ മുഖ്താർ അൻസാരിയും അദ്ദേഹത്തിന്‍റെ കൂട്ടാളികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്.

നേരത്തെ അഞ്ചു തവണ എം.എൽ.എയായിരുന്ന മുഖ്താർ അൻസാരി കള്ളപ്പണം വെളുപ്പിക്കൽ കേസിലകപ്പെട്ട് ഉത്തർപ്രദേശിലെ ബന്ദ ജയിലിൽ കഴിയുകയാണ്. ഭൂമി തട്ടിയെടുക്കൽ, കൊലപാതകം, പിടിച്ചുപറി അടക്കം 46 ക്രിമിനൽ കേസുകളാണ് ഇ.ഡി മുഖ്താറിനെതിരേ ചുമത്തിയത്.  

Tags:    
News Summary - ED inspection at official residence of BSP MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.