ന്യൂഡൽഹി: മെഡിക്കൽ കോളജുകളിലെ പരിശോധന സംബന്ധിച്ച രഹസ്യവിവരങ്ങൾക്ക് പകരമായി ദേശീയ മെഡിക്കൽ കമീഷനിലെയും ആരോഗ്യമന്ത്രലായത്തിലെയും ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന കേസിൽ 10 സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ, യു.പി, ഡൽഹി എന്നിവിടങ്ങളിലായി 15 ഇടത്തായിരുന്നു റെയ്ഡ്.
മെഡിക്കൽ കമീഷനിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ, ഇടനിലക്കാർ, സ്വകാര്യ കോളജുകളിലെ മാനേജർ തുടങ്ങി 35 പേർക്കെതിരെ കഴിഞ്ഞ ജൂണിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി. മെഡിക്കൽ കോളജുകളിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനക്കിടെയാണ് കോളജ് അധികൃതർക്ക് രഹസ്യവിവരം ചോർത്തി നൽകിയത്. ഇതോടെ, കൃത്രിമ രോഗികളെ സൃഷ്ടിച്ചും അധ്യാപകരെവെച്ചും കോളജ് അധികൃതർ മെഡിക്കൽ സീറ്റുകൾ നേടിയെടുത്തുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.