ഡി.എം.കെ നേതാവ്​ എ. രാജയുടെ 55 കോടിയുടെ സ്വത്ത്​ മരവിപ്പിച്ചു

ന്യൂഡൽഹി: ഡി.എം.കെ എം.പി എ. രാജയുടെ 55 കോടി രൂപയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ 45 ഏക്കർ ഭൂമിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്.

നീലഗിരി ലോക്സഭാംഗമായ രാജ 1999 മുതൽ 2010 വരെയുള്ള കാലയളവിൽ 27.92 കോടി രൂപയുടെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് സി.ബി.ഐ കേസെടുത്തിരുന്നു. 2015ൽ റജിസ്റ്റർ ചെയ്ത ഈ കേസിൽ രാജയും കുടുംബവും ഉൾപ്പെടെ 16 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതേതുടർന്ന് ചെന്നൈ ഉൾപ്പെടെ വിവിധയിടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു.

ഈ റെയ്ഡിൽ, കേന്ദ്രമന്ത്രിയായിരുന്ന സമയത്ത്​ ബിനാമി കമ്പനിയുടെ പേരിൽ വാങ്ങിയ 55 കോടി രൂപ വിലമതിക്കുന്ന 45 ഏക്കർ ഭൂമിയുടെ രേഖയും ലഭ്യമായിരുന്നു. ഈ സ്വത്താണ്​ ഇപ്പോൾ ഇ.ഡി മരവിപ്പിച്ചത്.

Tags:    
News Summary - ED attaches Rs 55 crore worth land of DMK MP A Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.