ന്യൂഡൽഹി: ബലാത്സംഗ, പീഡന, ക്രിമിനൽ കേസുകളിലെ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദക്ക് രാഷട്രീയാഭയം നൽകിയെന്ന വാർത്തകൾ നിഷേധിച്ച് എക്വഡോർ. നിത്യാനന്ദക്ക് ഭൂമി വാങ്ങാൻ സഹായം നൽകിയിട്ടില്ലെന്നും എക്വഡോർ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അഭയം നൽകണമെന്ന ആവശ്യവുമായി നിത്യാനന്ദ സമീപിച്ചുവെങ്കിലും അഭ്യർഥന തള്ളിയതായാണ് എക്വഡോർ വ്യക്തമാക്കുന്നത്. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് കടന്നുവെന്നാണ് എംബസി സംശയിക്കുന്നത്. നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിൻെറ പശ്ചാത്തലത്തിലാണ് വിശദീകരണം.
എക്വഡോറിൽ സ്വന്തമായി വിലക്കുവാങ്ങിയ സ്വകാര്യ ദ്വീപ് കൈലാസം എന്ന ഹിന്ദു രാജ്യമായി നിത്യനാന്ദ പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി പതാകയും ചിഹ്നവും രണ്ടുനിറത്തിലുള്ള പാസ്പോർട്ടും തെൻറ അനുയായികളായ പത്തുപേരടങ്ങിയ മന്ത്രിസഭയും വരെ ഹിന്ദു പരമാധികാര റിപ്പബ്ലിക്കായ കൈലാസത്തിൽ നിത്യാനന്ദ രൂപവത്കരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.