സമ്പദ്​വ്യവസ്ഥ ഐ.സി.യുവിൽ; ഭരണഘടനയെ കൊലപ്പെടുത്തി -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഐ.സി.യുവിലാണെന്ന വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാംലീല മൈതാനത്ത്​ കോൺഗ്രസി​​െൻറ ഭാരത്​ ബച്ചാവോ റാലിക്ക്​ മുന്നോടിയായി ട്വിറ്ററിലൂടെയാണ്​​ രാഹുലി​​െൻറ വിമർശനം.

പൗരത്വ ഭേദഗതി നിയമത്തിലും രാഹുൽ ബി.ജെ.പിയെ വിമർശിച്ചു. ഭരണഘടനയുടെ കൊലപാതകമാണ്​ നടന്നിരിക്കുന്നതെന്നായിരുന്നു നിയമത്തിനെതിരായ രാഹുലി​​െൻറ വിമർശനം. ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരാണ്​ ഇന്നത്തെ കോൺഗ്രസ്​ പരിപാടിയെന്നും അദ്ദേഹം വ്യക്​തമാക്കി.

ജനങ്ങളെ വിഭജിക്കുന്ന ബി.ജെ.പി രാഷ്​ട്രീയത്തിനെതിരായാണ്​ കോൺഗ്രസി​​െൻറ റാലി നടക്കുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയങ്ങളും റാലിയിൽ ഉയർത്തിക്കാട്ടും. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്​തമായിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന റാലിക്ക്​ പ്രാധാന്യമേറെയാണ്​.

Tags:    
News Summary - Economy in ICU, democracy murdered -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.