ന്യൂഡൽഹി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരടക്കമുള്ള മുതിർന്ന അഭിഭാഷകരുടെ ആറര ദിവസം നീണ്ട വാദം കേട്ടശേഷമാണ് സാമ്പത്തിക സംവരണം ഭരണഘടനാലംഘനമാണോ എന്നതു സംബന്ധിച്ച് സെപ്റ്റംബർ 27ന് വിധി പറയാനായി മാറ്റിയത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പർദിവാല എന്നിവരാണ് ബെഞ്ചിലുള്ള മറ്റ് അംഗങ്ങൾ. സംവരണം എന്ന ആശയത്തെ തകർക്കാനുള്ള ശ്രമമാണ് ഭേദഗതിക്കു പിന്നിലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.