ധനകാര്യം ബി.ജെ.പിക്ക്, കുറ്റം വോട്ടർമാർക്ക്; ധനമന്ത്രിക്ക് കോൺഗ്രസിന്‍റെ വിമർശനം

ന്യൂഡൽഹി: ഒാട്ടോ മൊബൈൽ സെക്ടറിലെ തകർച്ചക്ക് കാരണം ജനങ്ങളുടെ മനോഭാവം മാറിയതാണെന്ന ധനമന്ത്രി നിർമല സീതാരാമന്‍ റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം വോട്ടർമാരാണെന്ന് ബി.െജ.പി മന്ത ്രി കുറ്റപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എല്ലാവരെയും കുറ്റപ്പെടുത്തൂ. പക്ഷെ, ധനകാര്യം കൈകാര്യം ചെയ് യുന്നത് ബി.ജെ.പിയാണെന്ന് കോൺഗ്രസ് ഒൗദ്യോഗിക ട്വീറ്റിലൂടെ പരിഹസിച്ചു.

മോദിയുടെ ട്വീറ്റർ അക്കൗണ്ടിനെ 5 കോടി ജനങ്ങളാണ് പിന്തുടരുന്നത്. സമ്പത്ത് വ്യവസ്ഥ അഞ്ച് ട്രില്യൻ കടക്കുമെന്നാണ് മോദിയുടെ അവകാശവാദം. എന്നാൽ, യുവാക്കൾക്കിവിടെ തൊഴിലില്ല. ഇതിന്‍റെ ഉത്തരവാദിത്തവും പ്രതിപക്ഷത്തിനാണോ എന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി ചോദിച്ചു.

രാജ്യത്ത് പുതിയ സാമ്പത്തിക ശാസ്ത്രം ധനമന്ത്രി നടപ്പാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യണമെന്നതിൽ മന്ത്രിക്ക് വ്യക്തതയില്ല. രാജ്യത്തെ യഥാർഥ സാമ്പത്തികനില അനുദിനം തുറന്നു കാട്ടുന്നു. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണം.

മറഞ്ഞിരിക്കാതെ ജനത്തെ അഭിസംബോധന ചെയ്ത് രാജ്യത്തെ ആശങ്ക ദുരീകരിക്കണം. പ്രതിസന്ധി തുടരുമ്പോൾ പശുവിനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് പ്രധാനമന്ത്രി ശ്രദ്ധ തിരിക്കുകയാണെന്നും മനു അഭിഷേക് സിങ് വി ആരോപിച്ചു.

വാഹന വിപണിയുടെ മാന്ദ്യത്തിന്‍റെ കാരണം 1980കളുടെ അവസാനത്തിലും 90കളുടെ ആദ്യത്തിലും ജനിച്ച തലമുറ (മില്ലേനിയൽസ്) ആണെന്ന വിചിത്രവാദവുമായി നിർമല സീതാരാമൻ രംഗത്തെത്തിയത്. ഈ തലമുറയിലെ ജനങ്ങൾ ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതും കാറുകൾ വാങ്ങാത്തതും വാഹനവിപണിക്ക് തിരിച്ചടിയാകുന്നുവെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. വാഹന വിപണിയുടെ മാന്ദ്യത്തിന്‍റെ കാരണങ്ങൾ മാധ്യമങ്ങളുമായി വിശകലനം ചെയ്യുന്നതിനിടെയാണ് ധനകാര്യമന്ത്രി 25നും 35നുമിടയിൽ പ്രായമുള്ള തലമുറയെ മൊത്തത്തിൽ കുറ്റപ്പെടുത്തിയത്.

ഇതിന് പിന്നാലെ 'മില്ലേനിയൽസിനെ ബഹിഷ്‌കരിക്കുക' #BoycottMillenials 'നിർമലാമ്മയുടേതു പോലെ പറയുക' #SayItLikeNirmalaTai എന്നീ ഹാഷ് ടാഗുകളിൽ രൂക്ഷമായ പരിഹാസമാണ് ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

Tags:    
News Summary - Economic Crisis Congress to Nirmala Sitharaman -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.