വോട്ടു യന്ത്രത്തിനെതിരെ പ്രതിപക്ഷമൊന്നടങ്കം കമീഷനിൽ 

ന്യൂഡൽഹി: ഇൗയിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ടു യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ പകുതി വിവിപാറ്റുള്ള വോട്ടു യന്ത്രവും പകുതി ബാലറ്റ് പേപ്പറും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. തിങ്കളാഴ്ച പാർലമ​െൻറിൽ ചേർന്ന വിവിധ പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് ഇൗ ആവശ്യമുന്നയിച്ച് സംയുക്തമായി കമീഷനെ കാണാൻ തീരുമാനിച്ചത്്. പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയേയും കാണും. 

വോട്ടു യന്ത്രങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ബാലറ്റ് േപപ്പറുകളുടെ പഴയ രീതിതന്നെ രാജ്യത്ത് മതിയെന്നും കമീഷനെ കണ്ട ശേഷം പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഇലക്േട്രാണിക് വോട്ടു യന്ത്രങ്ങളിൽ കൃത്രിമം നടത്തുന്നുവെന്ന ആക്ഷേപം വ്യാപകമായതിനെ തുടർന്ന് പരിഹാരമെന്ന നിലയിൽ വോട്ടർ വെരിഫയബ്ൾ പേപ്പർ ട്രയൽ (വിവിപാറ്റ്) ഘടിപ്പിച്ച വോട്ടു യന്ത്രങ്ങൾ മാത്രം വരുന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാ ബൂത്തുകളിലും മതിയെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. താനമർത്തിയ ബട്ടണിലുള്ള ചിഹ്നത്തിനുതന്നെയാണ് ത​െൻറ വോട്ട് പോയതെന്ന് ഒാരോ വോട്ടർക്കും വിശ്വാസവും ഉറപ്പും ഉണ്ടാകേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. 

പാർലമ​െൻറിലെ രാജ്യസഭാ പ്രതിപക്ഷ നേതാവി​െൻറ ചേംബറിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ അഹ്മദ് പേട്ടൽ, ആനന്ദ് ശർമ, കപിൽ സിബൽ, വിവേക് ടാങ്ക (കോൺഗ്രസ്)  അലി അൻവർ അൻസാരി (ജനതാദൾ -യു), സുഖേന്ദു ശേഖർ റോയ് (തൃണമൂൽ), സതീഷ് മിശ്ര (ബി.എസ്.പി), നീരജ് ശേഖർ (സമാജ്വാദി പാർട്ടി), മജീദ് മേമൻ (എൻ.സി.പി), ജെ.പി. നാരായൺ യാദവ്(ആർ.ജെ.ഡി), ഡി. രാജ (സി.പി.െഎ) എന്നിവർ പെങ്കടുത്തു.


കമീഷൻ ബി.ജെ.പിയെ സഹായിക്കുന്നു -കെജ്രിവാൾ 
ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിലെ അട്ടിമറിക്കെതിരെ നടപടിയെടുക്കാത്ത ധൃതരാഷ്്ട്രരായ തെരഞ്ഞെടുപ്പ് കമീഷൻ കുതന്ത്രങ്ങളിലൂടെ ദുര്യോധനനായ ബി.ജെ.പിയെ അന്ധമായി സഹായിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുകയല്ല, ബി.ജെ.പിയെ വിജയിപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷ​െൻറ ലക്ഷ്യമെന്നും കെജ്രിവാൾ ആഞ്ഞടിച്ചു. രാജസ്ഥാനിലെ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിച്ചത് കണ്ടെത്തിയിട്ടും അത് സാേങ്കതിക തകരാറാണ് എന്ന് കമീഷൻ ന്യായീകരിച്ചതാണ് കെജ്രിവാളിനെ പ്രകോപിപ്പിച്ചത്്. കൃത്രിമം കാണിച്ചതിനെ എങ്ങനെയാണ് തകരാറെന്ന് കമീഷൻ പറയുകയെന്ന് കെജ്രിവാൾ ചോദിച്ചു. 

െഎ.െഎ.ടിയിൽ നിന്ന് പുറത്തുവന്ന ഒരു എൻജിനീയറാണ് താനെന്നും എങ്ങനെ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താമെന്ന് തനിക്കറിയാമെന്നും കെജ്രിവാൾ കമീഷനെ ഒാർമിപ്പിച്ചു. ഇത് കേടായതല്ല. കൃത്രിമം കാണിച്ചതാണ്. ഏത് ബട്ടൺ ഞെക്കിയാലും വോട്ട് ബി.ജെ.പിക്ക് മാത്രമാണ് കിട്ടുന്നത്. കൃത്രിമം ചെയ്തുവെച്ച വോട്ടിങ് യന്ത്രങ്ങളാണ് ഡൽഹിയിലെ എം.സി.ഡി തെരഞ്ഞെടുപ്പിനും കൊണ്ടുവന്നിരിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. വോട്ടിങ് യന്ത്രത്തിനെതിരെ വ്യാപകമായി പരാതിയുയർന്ന സാഹചര്യത്തിൽ ഏപ്രിൽ 23ന് ഡൽഹിയിൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ മതിയെന്ന് കെജ്രിവാൾ നിരന്തരം ആവശ്യപ്പെട്ടുവരുകയാണ്.


 

Tags:    
News Summary - ECI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.