ചിന്നു മുന്നു പരാമർശം: ബി.ജെ.പി നേതാവിനോട് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടി

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്, കമൽനാഥ് എന്നിവർക്കെതിരെ ബി.ജെ.പി നേതാവ് കൈലേഷ് വിജയ് വർഗിയ നടത്തിയ ചിന്നു മുന്നു പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി. പ്രസ്താവനയിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമീഷൻ കൈലേഷ് വിജയ് വർഗിയക്ക് നോട്ടീസ് അയച്ചു.

48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഒക്ടോബർ 14ന് ഇന്ദോറിൽ നടന്ന റാലിയിലാണ് കൈലേഷ് വിജയ് വർഗിയ നേതാക്കൾക്കെതിരെ പരാമർശം നടത്തിയത്.

ദിഗ് വിജയ് സിങ്ങും കമൽനാഥും ഇരട്ട സഹോദരന്മാരാണെന്നാണ് ബി.ജെ.പി നേതാവ് പരാമർശിച്ചത്. 

Tags:    
News Summary - EC Notice To Kailash Vijayvargiya 'Chunnu-Munnu' Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.