Posted On
date_range Updated On
date_range മോദിക്കും രാഹുലിനും തെരഞ്ഞെടുപ്പ് കമീഷൻെറ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമീഷൻെറ ക്ലീൻ ചിറ്റ്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തി. ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിലും ചട്ടലംഘനമില്ലെന്ന് കമീഷൻ വ്യക്തമാക്കി.
മധ്യപ്രദേശിനെ സിഹോറ ജില്ലയിലെ റാലിയിലായിരുന്നു രാഹുലിൻെറ ഗാന്ധിയുടെ വിവാദ പരാമർശം. കൊലക്കേസ് പ്രതിയായ അമിത് ഷായെ എങ്ങനെ പുകഴ്ത്താൻ സാധിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.