ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഇരുവിഭാഗത്തിനും സ്വീകാര്യമായ പരിഹാരം കാണാൻ രണ്ടു രാജ്യങ്ങളുടെയും സൈനികതല ചർച്ചയിൽ ധാരണയായി. പടിഞ്ഞാറൻ സെക്ടറിലെ യഥാർഥ നിയന്ത്രണരേഖയിൽ പ്രസക്തമായ വിഷയങ്ങളിൽ ഇരുവിഭാഗവും തുറന്നതും ആഴത്തിലുള്ളതുമായ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതിർത്തിമേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കുകയും സന്തുലിതത്വം നിലനിർത്തുകയും ചെയ്താൽ ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടാകും.
പരസ്പര ബന്ധം നിലനിർത്താനും സൈനിക, നയതന്ത്രതലങ്ങളിൽ ചർച്ച നടത്തി ഇരുവിഭാഗത്തിനും സ്വീകാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ധാരണയായത്.
18ാം റൗണ്ട് ഇന്ത്യ-ചൈന കോപ്സ് കമാൻഡർതല ചർച്ച ഞായറാഴ്ചയാണ് നടന്നത്. ഷാങ്ഹായ് സഹകരണ കൂട്ടായ്മയിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫൂ ഇന്ത്യയിൽ എത്തുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് സൈനികതല ചർച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.