Posted On
date_range Updated On
date_range സിക്കിമിലും അഫ്ഗാനിലും ഭൂചലനം
ന്യൂഡൽഹി: സിക്കിമിലെ വടക്കുപടിഞ്ഞാറൻ യുക്സോമിൽ ഭൂചലനം. ഇന്ന് പുലർച്ചെ 4.15ഓടെയാണ് സംഭവം. 4.3 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ ഉച്ചക്ക് ശേഷം അസമിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
അതേസമയം, അഫ്ഗാനിസ്താനിലും ഇന്ന് രാവിലെ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. തെക്കുകിഴക്കൻ ഫൈസാബാദിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.47 ഓടെയായിരുന്നു സംഭം.
ഫൈസാബാദിൽ തന്നെ ജനുവരി 22ന് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.